പ്രധാനമന്ത്രി വയനാട്ടിലേക്ക്; കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യത

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോകും. ദുരന്തമുണ്ടായ സ്ഥലങ്ങളും ഇരയായവരെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ ഹെലികോപ്റ്ററില്‍ നിരീക്ഷിക്കാനാണ് തീരുമാനം.

പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ കേന്ദ്രസഹായം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ദുരന്തമുണ്ടായ സമയത്ത് തന്നെ എല്ലാ സഹായവും മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്.

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top