ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കോളജ് പ്രിൻസിപ്പൽ; ഇങ്ങനെ അപമാനിക്കരുതെന്ന് ഗായകൻ, വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളജിൽ നടന്ന പരിപാടിക്കിടെ വേദിയിൽവച്ച് ഗായകൻ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങി പ്രിൻസിപ്പൽ. സംഭവത്തിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ഒരു കലാകാരനേയും ഇങ്ങനെ അപമാനിക്കരുതെന്നും ഗായകൻ പറഞ്ഞു. ജാസി ഗിഫ്റ്റിനൊപ്പം ഒരാള്‍ കോറസ് പാടാന്‍ തുടങ്ങിയപ്പോഴാണ് പ്രിന്‍സിപ്പല്‍ വേദിയിലേക്ക് കയറിവന്നത്.

സംഗീതപരിപാടിക്കിടെ ഗായകർക്കൊപ്പം കോറസ് പാടാൻ ആളുകൾ എത്തുന്നത് സാധാരണയാണെന്നും എന്നാൽ പ്രിൻസിപ്പൽ ഇതൊന്നും കാര്യമാക്കാതെ വേദിയിൽ കയറി മൈക്ക് പിടിച്ചു വാങ്ങുകയുമായിരുന്നെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചു. അതേസമയം കോളജിൽ നടത്തുന്ന പരിപാടികൾക്ക് ചില ചിട്ടകള്‍ ഉണ്ടെന്നും അത് പാലിക്കുകയാണ് ചെയ്‌തതെന്നും പ്രിൻസിപ്പൽ ന്യായീകരിച്ചു. കോളജ് ഡേയുടെ ഭാഗമായി നടന്ന സംഗീത പരിപാടിയിൽ ജാസി ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുണ്ടായിരുന്നുള്ളു. ഇത്തരം പരിപാടികൾക്ക് നിയന്ത്രണമുണ്ടെന്നും മൈക്ക് വാങ്ങി അത് പറയുക മാത്രമാണ് ചെയ്തതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ജാസി ഗിഫ്റ്റ് വേദി വിട്ടതോടെ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top