വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇനി അച്ചടിക്കുക കേരളത്തിൽ, പ്രിന്റിങ് സംവിധാനം സജ്ജമായി

എറണാകുളം: കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) കേരളത്തിൽ തന്നെ അച്ചടിക്കും. ഈ മാസം നാലു മുതൽ ആർടിഒ, സബ് ആർടിഒ ഉൾപ്പെടെ കേരളത്തിലെ 86 ഓഫിസുകളിലും റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ആർസി അച്ചടിക്കാനുള്ള സംവിധാനം എറണാകുളം തേവരയിലെ ഡ്രൈവിങ് ലൈസൻസ്–രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് സ്റ്റേഷനിൽ സജ്ജമായി. വാഹന ആർസിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കഴിഞ്ഞ മാസം മുതൽ ഫീസ് അടച്ച് അപേക്ഷിച്ചവർക്ക് പുതിയ രൂപത്തിലുള്ള ആർസിയാക്കും ലഭിക്കുക.

പ്രതിദിനം 20,000വരെ ആർസി ഇവിടെ അച്ചടിക്കും. പുതിയ ആർസി വരുന്നതോടെ ആവശ്യക്കാർ കൂടാനുള്ള സാധ്യത മുൻനിർത്തിയാണ് കൂടുതൽ അച്ചടി ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതിയ ആർസിയ്ക്ക് 200 രൂപ ഫീസ് അടയ്ക്കണം. പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു പുറമേ നിലവിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം മാറ്റൽ, വിലാസം മാറ്റൽ, റജിസ്ട്രേഷൻ പുതുക്കൽ, വായ്പ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കൽ തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിച്ചാലും പുതിയ ആർസിയാകും ലഭിക്കുക. ഡ്രൈവിങ് ലൈസൻസുകളും ഏപ്രിൽ മുതൽ ഇവിടെ അച്ചടിക്കും.

സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളുടെയും ആർസി ഈ മാസം മുതൽ എറണാകുളത്തു നിന്നാണ് തപാലിൽ അയക്കുന്നതെന്നതിനാൽ വിലാസക്കാർ കൃത്യമായി കൈപ്പറ്റണമെന്ന മുന്നറിയിപ്പുണ്ട്. ഇല്ലങ്കിൽ ഇത് നേരിട്ട് പ്രിന്റിങ് സ്റ്റേഷനിലെത്തി കൈപ്പറ്റേണ്ടി വരും.

സംസ്ഥാനത്ത് നിലവിൽ ഒരു ദിവസം 13,000 മുതൽ 15,000 വരെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്. ടെലി കമ്യൂണിക്കേഷൻ ഉപകരണങ്ങൾ നിർമിക്കുന്ന പാലക്കാട് ഐടിഐ കമ്പനിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ആർസിയും ഡ്രൈവിങ് ലൈസൻസും തയാറാക്കുന്നത്. എറണാകുളം ആർടിഒ ജി.അനന്തകൃഷ്ണനാണ് അച്ചടി കേന്ദ്രത്തിന്റെ ചുമതല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top