അംബാനി കല്യാണം കൂടാനെത്തി പൃഥ്വിരാജും നയൻതാരയും

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം താരനിബിഢമായിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, പ്രിയങ്ക ചോപ്ര, രജനീകാന്ത്, മഹേഷ് ബാബ അടക്കം ഇന്ത്യൻ സിനിമാ രംഗത്തെ പല പ്രമുഖതാരങ്ങളും വിവാഹ ചടങ്ങിനെത്തി. ഇക്കൂട്ടത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമുണ്ടായിരുന്നു.

പൃഥ്വിരാജ് ഭാര്യയും നിർമ്മാതാവുമായ സുപ്രിയയ്ക്കൊപ്പമാണ് ചടങ്ങിനെത്തിയത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയായിരുന്നു പൃഥ്വിയുടെ വേഷം. അതേ നിറത്തിലുള്ള സാരിയായിരുന്നു സുപ്രിയ തിരഞ്ഞെടുത്തത്.

വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാര എത്തിയത്. ഓഫ് വൈറ്റ് സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു നയൻതാരയുടെ ഔട്ട്ഫിറ്റ്. സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളും നടി അണിഞ്ഞിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു വിഘ്നേഷിന്റെ വേഷം.

ALSO READ : ആഡംബര വിവാഹത്തിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ഡാൻസ്; ഒപ്പം ചേർന്ന് അനിൽ കപൂർ

ഇന്നലെയാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായത്. മുബെയിലെ ജിയോ വേൾഡ് സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ. രാത്രി 10.10 നുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു അനന്ത്-രാധിക വിവാഹം. ഇന്ന് നടക്കുന്ന ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. മൂന്നു മാസമാണ് അനന്ത്-രാധിക പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നീണ്ടുനിന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top