‘ഗുരുവായൂര്‍ അമ്പലനടയില്‍’ ഇന്ന് തിയറ്ററുകളിലേക്ക്; ‘900 കല്യാണപ്പന്തലുകള്‍ റെഡി’യെന്ന് ടീം; പൃഥ്വിരാജ്-ബേസില്‍ കോമ്പോ കാണാന്‍ പ്രേക്ഷകര്‍

‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ആദ്യമായി ഇരുവരും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. 900 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ടീസറും ‘കെ ഫോര്‍ കല്യാണം’ എന്ന പാട്ടും പുറത്തുവിട്ടിരുന്നു. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.

ഏറെ നാളിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന കോമഡി ചിത്രം എന്നതും ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ പ്രത്യേകതയാണ്. താന്‍ വെക്കേഷന് പോകുന്ന മൂഡിലാണ് അഭിനയിക്കാന്‍ വന്നിരുന്നതെന്നാണ് പൃഥ്വിരാജ് പ്രമോഷന്‍ സമയത്ത് പറഞ്ഞിരുന്നത്. ബേസിലും പൃഥ്വിരാജും നിഖിലയും അനശ്വരയും ഒന്നിച്ചുള്ള പ്രമോഷന്‍ ഇന്റര്‍വ്യൂകളും വലിയ ഹിറ്റ് ആയിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ സിനിമ കഴിയുന്നതോടെ പൃഥ്വിരാജ് ബേസില്‍ കോമ്പോ ശ്രദ്ധിക്കപ്പെടും എന്നാണ് സംവിധായകന്‍ വിപിന്‍ദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തനിക്ക് ഇവരെ വച്ച് മറ്റൊരു സിനിമ കൂടി ചെയ്യണം എന്ന് ആഗ്രഹം തോന്നിയെന്നും ആരെങ്കിലും അത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top