ബ്ലെസി തന്റെ സമ്പാദ്യം മുഴുവന്‍ ‘ആടുജീവിത’ത്തിന് നല്‍കി; ‘2009ലും ബ്ലെസിയുടെ ചിന്തകള്‍ വലുതായിരുന്നു’; പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ വരുമാനമാര്‍ഗങ്ങള്‍ ഇന്നത്തേതും പോലെ കാര്യക്ഷമമല്ലാതിരുന്നതിനാലാണ്, താനും ബ്ലെസിയും ആടുജീവിതം എന്ന ചിത്രം ഒരുക്കാന്‍ പത്തുവര്‍ഷമെടുത്തതെന്ന് പൃഥ്വിരാജ്. നിര്‍മാതാവുകൂടിയായ ബ്ലെസിക്ക് ഇരട്ടച്ചുമതലകളായിരുന്നു ഈ ചിത്രത്തില്‍ എന്നും പൃഥ്വി പറയുന്നു.

‘2009ലും സിനിമയെക്കുറിച്ച് ബ്ലെസിയുടെ മനസിലുള്ള ചിന്തകള്‍ വലുതായിരുന്നു. അക്കാലത്ത്, ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ചിത്രീകരിക്കുന്നത് അസാധ്യമായിരുന്നു. സിനിമ ഒരുക്കാനും മുടക്കിയ പണം തിരികെ നേടുന്ന ഘട്ടത്തിലെത്താനും പത്തുവര്‍ഷം സമയമെടുത്തു.’

‘വരുമാനം നേടാന്‍ പുതിയ മാര്‍ഗങ്ങള്‍ തുറന്നു. സിനിമാ വ്യവസായം മാറി. സാമ്പത്തികം ഒരിക്കലും ഒരു ചോദ്യമായി ഉയരുന്നില്ല. കാരണം ബ്ലെസി തന്നെയാണ് ഇത് നിര്‍മിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍, തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ അദ്ദേഹം ഈ സിനിമയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് എനിക്കറിയാം,’ പൃഥ്വിരാജ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ കുറിച്ച് താനും കേട്ടിരുന്നു, പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍ തന്നെ അതു ബെസ്റ്റ് സെല്ലറായി മാറിയ വിവരം താന്‍ അറിഞ്ഞിരുന്നുവെന്നും ആടുജീവിതത്തിന്റെ കോപ്പി തനിക്ക് നല്‍കിയത് ബ്ലെസി ആണെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഞാന്‍ ആ സമയത്ത് ഒന്നിലധികം സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. പുസ്തകം വായിക്കാന്‍ എനിക്ക് സമയം കിട്ടിയിരുന്നില്ല. പക്ഷേ ബ്ലെസി എനിക്ക് ഒരു കോപ്പി തന്നു. അതാണ് ഞാന്‍ വായിച്ച കോപ്പി. 2009-ല്‍ ആയിരുന്നു ഇത് സംഭവിച്ചത്,’ പൃഥ്വിരാജ് ഓര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top