‘മഞ്ഞുമ്മല്‍ ബോയ്‌സ്’ വീണു, ഇനി മുന്നിലുള്ളത് 2018; ‘ആടുജീവിതം’ 25 ദിവസംകൊണ്ട് 150 കോടി ക്ലബ്ബില്‍; ചരിത്രം കുറിക്കാന്‍ പൃഥ്വിരാജ് ചിത്രം

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്. 25 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ 150 കോടി കളക്ട് ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ലോകമെമ്പാടും തരംഗം സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി,’ പൃഥ്വിരാജ് കുറിച്ചു.

റിലീസ് ചെയ്ത് ആദ്യ നാലുദിവസത്തിനുള്ളിലാണ് ചിത്രം അമ്പത് കോടി ക്ലബ്ലില്‍ ഇടം നേടിയത്. ഇപ്പോഴിതാ മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രം പദവിയും ആടുജീവിതം സ്വന്തമാക്കിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, 2018 എന്നീ ചിത്രങ്ങളാണ് ആടുജീവിതത്തിന് മുന്നിലുള്ളത്.

അതേസമയം, കേരള ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെ മറികടന്നു. കേരളത്തില്‍ നിന്ന് 72.50 കോടി രൂപയിലധികമാണ് ആടുജീവിതം നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആകട്ടെ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 71.75 കോടി രൂപയും. ആടുജീവിതത്തിന് തൊട്ടുമുന്നിലുള്ളത് ബാഹുബലി 2 ആണ്. ചിത്രത്തിന്റെ കളക്ഷന്‍ കേരള ബോക്‌സ് ഓഫീസില്‍ 72.60 രൂപയാണ്. ഒന്നാം സ്ഥാനത്തുള്ള ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018ന്റെ കളക്ഷന്‍ കേരള ബോക്‌സ് ഓഫീസില്‍ 89.20 കോടി രൂപയാണ്. പ്രേമലു, ലൂസിഫര്‍, പുലിമുരുകന്‍ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷന്‍ ഇതിനോടകം ആടുജീവിതം മറികടന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top