ചിരഞ്ജീവിയുടെ ഓഫര്‍ പൃഥ്വിരാജ് നിരസിച്ചത് രണ്ടുതവണ; ‘ഞാന്‍ കള്ളം പറയുന്നുവെന്ന് അദ്ദേഹം കരുതുമോ എന്ന് ഭയന്നു’

മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും അഭിനയിച്ച് ഒരു പക്കാ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. പ്രഭാസ് നായകനായ സലാര്‍ ആണ് പൃഥ്വിരാജിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് പൃഥ്വിരാജ്. തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി അദ്ദേഹത്തിന്റെ സിനിമയിലേക്ക് പൃഥ്വിരാജിനെ ക്ഷണിച്ചതും ആ ഓഫര്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നതിനെക്കുറിച്ചുമാണ് ഒരു അഭിമുഖത്തില്‍ താരം സംസാരിച്ചത്. ഒരു തവണയല്ല, രണ്ടുതവണ ചിരഞ്ജീവിയുടെ ഓഫര്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട് പൃഥ്വിക്ക്.

2017ല്‍ സൈറ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിനു വേണ്ടി സുഹാസിനി മണിരത്‌നം വഴിയാണ് ചിരഞ്ജീവി പൃഥ്വിരാജിനെ ബന്ധപ്പെട്ടത്.

“ഞാന്‍ വളരെ സന്തോഷിച്ചു. ഒരു വലിയ വേഷത്തിനായി അദ്ദേഹം എന്നെക്കുറിച്ച് ചിന്തിച്ചുവെന്നത് എനിക്ക് ഒരു വലിയ സര്‍ട്ടിഫിക്കറ്റ് പോലെ തോന്നി. എന്നാല്‍ ആ സമയത്ത് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടേയുള്ളൂ. താടി വളര്‍ത്താനും വണ്ണം കുറയ്ക്കാനും തുടങ്ങിയിരുന്നു. ്അതുകൊണ്ട് എനിക്ക് ചിരഞ്ജീവി സറിനോട് നോ പറയേണ്ടി വന്നു. അദ്ദേഹത്തിന് പക്ഷെ എന്നോട് യാതൊരു വിരോധവും ഉണ്ടായിരുന്നില്ല.”

“കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സംവിധായകനായി, എന്റെ ആദ്യ ചിത്രം ലൂസിഫര്‍ കേരളത്തില്‍ ഹിറ്റായി. ചിരഞ്ജീവി സാറാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിയത്. സൈറ നരസിംഹ റെഡ്ഡി റിലീസിന് ഒരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ എന്നെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. ആ സമയത്ത്, ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്ന കാര്യം എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ ടീം എന്നോട് ചോദിച്ചു. ‘എനിക്ക് താതപര്യമുണ്ട് സര്‍. ഞാനിപ്പോള്‍ ഒരു വലിയ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനായി എനിക്ക് താടി വളര്‍ത്തുകയും ശരീരഭാരം കുറയ്ക്കുകയും വേണം,’ വീണ്ടും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ‘ഹേയ്! കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും നിങ്ങള്‍ ഇതേ കഥ പറഞ്ഞിരുന്നു,’ അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ പക്ഷെ അക്കാര്യം മറന്നിരുന്നു. പക്ഷേ, ഞാന്‍ സത്യമാണെന്ന് അദ്ദേഹത്തിന്റെ ടീം അദ്ദേഹത്തെ അറിയിച്ചുവെന്നാണ് പ്രതീക്ഷിക്കുന്നത്,” താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top