‘ആടുജീവിതം’ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലേക്ക്; ഒടിടി റിലീസ് മെയ് 26ന്; പൃഥ്വിരാജ് ചിത്രം എത്തുന്നത് തിയറ്ററില്‍ 60 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ഡ്രാമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മാര്‍ച്ച് അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം ഈ മാസം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മെയ് 26ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ആടുജീവിതത്തിന്റെ ഒടിടി റിലീസ്. അറുപത് ദിവസം തിയറ്ററില്‍ പ്രദര്‍ശനം നടത്തിയതിന് ശേഷമാണ് സിനിമ ഹോട്ട്‌സ്റ്റാറില്‍ എത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്. ചിത്രത്തിന്റെ ഒടിടി പതിപ്പിന് തിയറ്റര്‍ പതിപ്പിനെക്കാള്‍ ദൈര്‍ഘ്യമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. സിനിമയുടെ യഥാര്‍ത്ഥ റണ്‍ടൈം 3 മണിക്കൂര്‍ 30 മിനിറ്റാണെന്നും തിയറ്റര്‍ പതിപ്പിനായി ടീം ഇതില്‍ നിന്ന് 30 മിനിറ്റോളം എഡിറ്റ് ചെയ്ത് കളയേണ്ടി വന്നിരുന്നെന്നും ബ്ലെസി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുസ്തകത്തിലുള്ളതും സ്‌ക്രീനില്‍ എത്താത്തതുമായ രംഗങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുമ്പോള്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top