എമ്പുരാന് ശേഷം ‘ടൈസണ്‍’; പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം നിർമിക്കുന്നത് ഹൊംബാലെ ഫിലിംസ്; ഇനി മാറ്റിവയ്ക്കില്ലെന്ന് താരം
ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് ടൈസണ്‍. രണ്ടുവര്‍ഷം മുമ്പാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ ഹൊംബാലെ ഫിലിംസിന്റെ തന്നെ സലാര്‍ ഉള്‍പ്പെടെ അഭിനയത്തിന്റെ തിരക്കിലായിരുന്നു പൃഥ്വി. ആടുജീവിതത്തിന്റെ പ്രമോഷന്‍ തുടങ്ങുന്നതിന് മുമ്പാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എല്‍2: എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എമ്പുരാന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ടൈസണ്‍ ആയിരിക്കും എന്നാണ് ഇപ്പോള്‍ പൃഥ്വിരാജ് പറയുന്നത്.
മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ടൈസണ്‍ ഒരു സോഷ്യല്‍ ത്രില്ലര്‍ ആയിരിക്കും. ലൂസിഫറിനും എമ്പുരാനും ശേഷം മുരളി ഗോപിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ടൈസണ്‍. ലൂസിഫര്‍ ആണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. പിന്നീട് ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തു. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരായിരുന്നു ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കിയത്. ഇതുവരെയുള്ള മൂന്ന് ചിത്രങ്ങളിലും മുഖ്യവേഷത്തില്‍ എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ടൈസണ്‍ എന്ന ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കന്നഡ സിനിമാ മേഖലയിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ബാനറായ ഹൊംബാലെ നിര്‍മിക്കുന്ന സലാറിന്റെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ പൃഥ്വിരാജ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലേതിനു സമാനമായി പൃഥ്വിരാജും പ്രഭാസും തന്നെയാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here