ഫഹദിനെയും ദുല്‍ഖറിനെയും കുറിച്ച് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍; ‘കയ്യെത്തും ദൂരത്തി’ല്‍ അഭിനയിക്കേണ്ടിയിരുന്നത് താനെന്നും താരം

ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമായി ചെറുപ്പം തൊട്ടേ സൗഹൃദമുള്ളയാളാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പങ്കെടുത്ത ഗലാട്ട മീഡിയ ഫാന്‍ ഫെസ്റ്റില്‍ ഫഹദ് ഫാസില്‍ സുഹൃത്തിന് വേണ്ടി ഫഹദ് ഒരു വിഡിയോ സന്ദേശം അയച്ചിരുന്നു. പൃഥ്വിയുടെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് തന്റെ വീട്ടില്‍ വച്ചായിരുന്നു എന്ന് വിഡിയോയില്‍ ഫഹദ് പറഞ്ഞിരുന്നു. കയ്യെത്തും ദുരത്ത് എന്ന ചിത്രത്തില്‍ ആദ്യം ഫാസില്‍ തന്നെയാണ് പരിഗണിച്ചിരുന്നതെന്നും പിന്നീട് അത് ഫഹദിന്റെ അരങ്ങേറ്റ ചിത്രമാവുകയായിരുന്നു എന്ന് പൃഥ്വിരാജും പറഞ്ഞു.

ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ച പൃഥ്വിരാജ് അദ്ദേഹം ഒരു ഉഗ്രന്‍ കലാകാരനും ഗംഭീര നിര്‍മാതാവും നല്ല ഉള്ളടക്കങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ആളും ആണെന്ന് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും സിനിമയുടെ സൗന്ദര്യത്തെക്കുറിച്ച് നല്ല ധാരണയുള്ളവരാണെന്നും അവരെപ്പോലുള്ള സമകാലികര്‍ ഉള്ളത് സന്തോഷമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഫഹദോ ദുല്‍ഖറോ സംവിധാനത്തിലേക്ക് തിരിഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെടില്ല.’

പല അഭിമുഖങ്ങളിലും ഫഹദിനെക്കുറിച്ചും ദുല്‍ഖറിനെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചിട്ടുണ്ട്. മൂവരും കൊച്ചിയില്‍ അടുത്തടുത്താണ് താമസിക്കുന്നത്. മൂവരുടെയും ഭാര്യമായ സുപ്രിയ, നസ്രിയ, അമാല്‍ എന്നിവര്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top