മമ്മൂട്ടി നായകൻ, പൃഥ്വിരാജ് സംവിധായകൻ; മെഗാസ്റ്റാറിന് തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും സിനിമ ഉടന്‍ ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്; കാരണം ഇരു താരങ്ങളുടെയും തിരക്ക്

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് സംവിധാനത്തില്‍ തന്റെ അരങ്ങേറ്റ ചിത്രം ലൂസിഫര്‍ ഒരുക്കിയത്. പിന്നീട് അദ്ദേഹത്തെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമയും സംവിധാനം ചെയ്തു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ”എല്‍2: എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി എന്നായിരിക്കും ഒരു സിനിമയൊരുക്കുക എന്ന് പലരും പൃഥ്വിയോട് ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും ഇതാ എത്തിയിരിക്കുന്നു.

മമ്മൂട്ടിയെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അതിനായി ഒരു തിരക്കഥ അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. മമ്മൂട്ടിക്ക് തിരക്കഥ ഇഷ്ടമായെങ്കിലും ഇരുവരുടെയും നിലവിലെ ഷെഡ്യൂള്‍ തിരക്കിട്ടതായതിനാല്‍ ഇപ്പോഴൊന്നും ആ ചിത്രം നടക്കില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. മമ്മൂട്ടി നിലവില്‍ വളരെ തിരക്കിലാണ്. ചെയ്യാമെന്നേറ്റ സിനിമകളുടെ വലിയ നിരയുണ്ട്. അതിനാല്‍, തന്റെ ചിത്രത്തിന് അടുത്തെങ്ങും ഡേറ്റുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കില്ല. എന്നാല്‍ ഇരുവരും തങ്ങളുടെ നിലവിലെ തിരക്കുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഈ പ്രോജക്റ്റ് നടക്കുമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ്.

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ത്രില്ലര്‍ ടര്‍ബോ 2024 മെയ് 23 ന് റിലീസിന് തയ്യാറെടുക്കുകയാണ്. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറായ ബസൂക്കയിലാണ് മെഗാസ്റ്റാര്‍ ഇനി അഭിനയിക്കുക. അതിനുശേഷം മഹേഷ് നാരായണനുമായുള്ള സിനിമയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹേഷ് നാരായണനൊത്തുള്ള ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും. ഭീഷ്മ പര്‍വ്വം സംവിധായകന്‍ അമല്‍ നീരദിനൊപ്പമുള്ള മറ്റൊരു ആക്ഷന്‍ ത്രില്ലറിനെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top