സ്ക്രൂ ഡ്രൈവര്‍ എറിഞ്ഞ് ബസിന്റെ ചില്ല് തകര്‍ത്തവര്‍ ഒളിവില്‍ തന്നെ; അക്രമികള്‍ എത്തിയത് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എന്ന് സൂചന
പാലക്കാട് ചാലിശ്ശേരിയിൽ സ്വകാര്യ ബസിന് നേരെ സ്ക്രൂ ഡ്രൈവര്‍ എറിഞ്ഞ് ചില്ല് തകര്‍ത്തവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ബസിന്റെ മുൻവശത്തെ ചില്ല് തകര്‍ന്നിരുന്നു. ഇത് തെറിച്ച് യാത്രക്കാരിക്ക് പരിക്കും പറ്റിയിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ആണ് ഇവര്‍ എത്തിയത് എന്നാണ് സംഭവം കണ്ടവര്‍ പറഞ്ഞത്.
ഗുരുവായൂർ – പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് നേരെയാണ് ആക്രമണം നടന്നത്. ചാലിശ്ശേരിയിലെത്തിയപ്പോഴായിരുന്നു ആക്രമണം. കൂറ്റനാടുനിന്നും ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.
വയറിങ്ങ് ജോലികൾക്ക് ഉപയോഗിക്കുന്ന വലിയ സ്ക്രൂ ഡ്രൈവ൪ ആണ് ഉപയോഗിച്ചത്. ഇത് ബസില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറിന് നേരെയും ഇവർ ആക്രമണം നടത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു. ചാലിശ്ശേരി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. .
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here