വിദ്യാർഥി യാത്രാനിരക്ക് വർധിപ്പിക്കണം; ഇന്ന് സ്വകാര്യബസ് പണിമുടക്ക്
October 31, 2023 6:47 AM

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകൾ ചൊവ്വാഴ്ച പണിമുടക്കും. ബസ് ഉടമ സംയുക്തസമിതിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. നിരക്ക് വർധന സർക്കാർ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
ബസുകളിൽ നിരീക്ഷണ ക്യാമറയും, ഡ്രൈവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വകാര്യബസുകാർക്ക് എതിർപ്പുണ്ട്.
എണ്ണായിരത്തോളം സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ പരമാവധി ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here