ഒക്ടോബർ 31 ന് സ്വകാര്യ ബസ് സമരം; നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കിനും ആഹ്വാനം

തിരുവവന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്. ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്.

ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ കുറ്റപ്പെടുത്തി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സമരസമിതി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top