ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു; അപകടം തിരുവില്വാമലയില്‍
December 29, 2024 10:42 AM
തിരുവില്വാമലയില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു. ഇന്ദിരാദേവിയാണ് (60) മരിച്ചത്. വളവില്‍ ബസ് പെട്ടെന്ന് തിരിച്ചപ്പോള്‍ ഡോറിനു തൊട്ടടുത്ത് ഇരുന്ന ഇവര്‍ തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു.
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാര്‍വ എന്ന സ്വകാര്യ ബസ് ആണ് അപകടം വരുത്തിവച്ചത്.
കൊല്ലങ്കോട് നിന്നും കാടാമ്പുഴയ്ക്ക് വരുമ്പോഴാണ് അപകടം. പഴയന്നൂര്‍ പോലീസ് ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here