കാരുണ്യ പദ്ധതിയിൽ നിന്നും ഒക്ടോബർ 1 മുതൽ സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു

ദരിദ്രരും ദുർബലരുമായ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതന് വേണ്ടി തുടങ്ങിയ സൗജന്യ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാൽ ഈ മാസം 26 മുതൽ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോർഡ് വെച്ചു. എകെജി സഹകരണ ആശുപത്രി പദ്ധതിയിൽ നിന്നു പിന്മാറിയിട്ട് മാസങ്ങളായി.
ഒക്ടോബർ 1 മുതൽ പദ്ധതിയിൽ നിന്നും പിൻമാറുകയാണ് എന്നാണ് മറ്റ് സ്വകാര്യ ആശുപത്രികളും അറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സർക്കാർ ഇതര ആശുപത്രികളിലുമായിരുന്നു പദ്ധതിയുടെ സേവനം ലഭ്യമായിരുന്നത്. എന്നാൽ തുടർച്ചയായി ആശുപത്രികൾക്ക് കുടിശിക നൽകാത്തതിനാൽ സർക്കാരിതര ആശുപത്രികളുടെ എണ്ണം 350 ആയി കുറഞ്ഞു. 300 കോടിയോളം രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് കുടിശിക ഇനത്തിൽ നൽകാനുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കൊടുത്ത് തീർത്തിരിക്കുന്നത്.മിക്ക ആശുപത്രികൾക്കും 6 മാസം മുതൽ ഒരു വർഷം വരെയുള്ള പണം കിട്ടാനുണ്ട്.
പദ്ധതിയിൽ നിന്നും പിൻമാറാത്ത തീരുമാനത്തിൽ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പിന്മാറാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി 104 കോടി അനുവദിച്ചു. എന്നാൽകുടിശ്ശിക മുഴുവൻ തീർക്കാതെ തീരുമാനത്തിൽ പുനരാലോചന ഇല്ലെന്ന നിലപാടിലാണ് കെപിഎച്ച്എ . സമയബന്ധിതമായി കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, സർക്കാർ ആശുപത്രികൾക്കും 200 കോടി രൂപ കുടിശ്ശികയുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ലഭിക്കാനുള്ള വൻ തുക കുടിശ്ശികയായതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം നൽകാനാവാത്ത അവസ്ഥയിലുമാണ് ആശുപത്രികൾ.പല ആശുപത്രികളിലും കമ്പനികൾ വിതരണം നിർത്തിവച്ചു.
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സ്റ്റന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് കമ്പനികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിതരണക്കാരായ കമ്പനികൾക്ക് ആശുപത്രിയിൽ നിന്നും വൻ തുക ലഭിക്കാൻ ഉള്ളതാണ് വിതരണം നിർത്തിവയ്ക്കാൻ കാരണം.
2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി തുടങ്ങിയ സൗജന്യ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ വൻ തുക കുടിശികയായതോടെ ആശുപത്രികൾക്കൊപ്പം രോഗികളും പ്രതിസന്ധിയിലായി. കുടിശിക കൂമ്പാരമായതോടെ പല സ്വകാര്യ ആശുപത്രികളും സഹകരണ ആശുപത്രികളും പദ്ധതിയിൽ നിന്നും പിൻമാറിയിരുന്നു. സ്വകാര്യ ആശുപത്രികൾ പിൻമാറുന്നതോടെ സർക്കാർ ആശുപത്രികളിൽ മാത്രമായി കാരുണ്യ സേവനം ചുരുക്കും.ഇത് ബാധിക്കാൻ പോകുന്നത് ലക്ഷക്കണക്കിന് സാധാരണക്കാരെയാണ്.
ഹൃദയ ശസ്ത്രക്രിയ തൊട്ട് ഒരുപാട് ആതുര ചികിത്സാ ഈ പദ്ധതിയിലൂടെഒരുപാട് പേർക്ക് കൈതാങ്ങ് ആയിട്ടുണ്ട്. സാധ്യമയിട്ടുണ്ട്. അത് ഇപ്പൊൾ ഏതാണ്ട് അവസാനിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇരുപതിനായിരമോ മുപ്പതിനായിരം മുടക്കി ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ സാധിക്കാത്ത ഒരുപാട് പേർ ഈ പദ്ധതിയെ ആശ്രയിക്കുന്നു. അവരെ കൈ വിടരുത് അപേക്ഷയാണ് എന്നാണ് ഇതിൻ്റെ ഉപയോക്താക്കളായ നിരവധി പേർ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here