സ്വകാര്യ സ്കൂൾ അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
September 19, 2023 3:39 PM

വെള്ളറട: സ്വകാര്യ സ്കൂൾ അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂര്‍ശാല ചരുവിള പുത്തന്‍വീട്ടില്‍ ശ്രീലതിക(38) യാണ് കുടുംബവീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാറശ്ശാല സ്വകാര്യ സ്കൂൾ അധ്യാപികയാണ് ശ്രീലതിക.
ഭർതൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂർശാലയിലുള്ള കുടുംബവീട്ടിൽ എത്തിയത്. രാത്രി ഒൻപത് മണിയോട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളറട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറശ്ശാല കരുമാനൂർ സ്വദേശി അശോക് കുമാറാണ് ഭർത്താവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here