ഒടുവില്‍ സിപിഎമ്മിന് നേരം വെളുത്തു; സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം എതിര്‍ത്തില്ല

ഒരു കാലത്ത് നഖശിഖാന്തം എതിര്‍ത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ചുവപ്പ് പരവതാനി വിവിരിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍. സ്വകാര്യ സര്‍വകലാശാല ബില്‍ ഇന്ന് നിയമസഭ പാസാക്കി. ഇടതു സര്‍ക്കാരിന്റെ പുതുകാല്‍വയ്പ്പാണിതെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ബില്ലിന് നല്‍കിയ വിശേഷണം. സര്‍ക്കാര്‍ നിയന്ത്രണം സര്‍വ്വകലാശാലകളില്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഫീസിലും പ്രവേശനത്തിലും പൂര്‍ണ്ണ അധികാരം സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് തന്നെയാണ്.

യുഡിഎഫ് കൊണ്ട് വരാന്‍ ശ്രമിച്ചപ്പോഴുള്ള സിപിഎം എതിര്‍പ്പ് അടക്കം നിയമസഭയില്‍ പറഞ്ഞെങ്കിലും പ്രതിപക്ഷ ബില്ലിനെ എതിര്‍ത്തില്ല. കേരളത്തിന് പുറത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുക, രാജ്യാന്തര നിലവാരത്തിലുള്ള പഠനം ഒരുക്കുക എന്നിവയണ് ലക്ഷ്യം. ബില്‍ പാസാക്കിയതോടെ ഇനിയുള്ള കടമ്പ ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പിടുമോ എന്നാണ്. നിലവില്‍ സര്‍ക്കാരും ഗവര്‍ണറും നല്ല ബന്ധത്തിലാണ്. അതുകൊണ്ട് തന്നെ ബില്ലില്‍ ഗവര്‍ണര്‍ ഉടക്കിടില്ലെന്നാണ് സര്‍ക്കാര്‍ വിശ്വാസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top