കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് 2.5 കോടി തട്ടിയെടുത്തു; യുവാവിനെ കുടുക്കിയത് അത്യാഗ്രഹം
കാമുകിയുടെ സ്വകാര്യ വീഡിയോ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിയെടുത്തത് രണ്ടര കോടിയിലധികം രൂപ. ബെംഗളൂരു സ്വദേശിനിയായ 20കാരിയാണ് തട്ടിപ്പിന് ഇരയായത്. യുവതിയുടെ കാമുകൻ മോഹൻകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തിയത്. പിന്നീട് ഇതു പുറത്തുവിടുമെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു.
യുവതി തൻ്റെ മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ രഹസ്യമായി പിൻവലിച്ച് കുമാർ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ച് നൽകുകയായിരുന്നു. ഇങ്ങനെ പല തവണകളായി ബ്ലാക്ക്‌മെയിൽ ചെയ്ത് 1.32 കോടി രൂപ ഇയാൾ തട്ടിയെടുത്തു. പിന്നീട് വീണ്ടും മോഹൻ കുമാർ വിവിധ ആവശ്യങ്ങളുമായി രംഗത്തെത്തി.
Also Read: ‘ഡിജിറ്റൽ അറസ്റ്റിൽ’ യുവതിയുടെ തുണിയഴിപ്പിച്ചു; 26കാരിയുടെ ഞെട്ടിക്കുന്ന അനുഭവം
വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ഒരു ആഡംബര കാറും വാങ്ങുന്നതിനായും ഇയാൾ പണം ആവശ്യപ്പെട്ടു. ഇത്തവണ തൻ്റെ അച്ഛൻ്റെ അക്കൗണ്ടിൽ നിന്നും യുവതി പലതവണ പണം ട്രാൻസ്ഫർ ചെയ്തു നൽകി. വീണ്ടും ആവശ്യങ്ങൾ തുടർന്നപ്പോൾ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. പ്രതി 2.57 കോടി രൂപ തട്ടിയെടുത്തതായും ഇതിൽ 80 ലക്ഷം രൂപ കണ്ടെടുത്തതായും ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here