പ്രിയൻ – ലാൽ പുതിയ ചിത്രം ഉടൻ, എം ജി ശ്രീകുമാർ അഭിനയിച്ചേക്കും

മലയാള സിനിമയിൽ ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച ഹിറ്റ് കോമ്പോ ആണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഗായകൻ എംജി ശ്രീകുമാർ ആണ് മൂവരും ഒന്നിച്ചുള്ള ഒരു കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ട്പുതിയ സിനിമയുടെ കാര്യം പുറത്തു വിട്ടത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷമാണ് ആരംഭിക്കുന്നത്. ഹരം എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് എംജി നല്‍കുന്ന സൂചന. പിന്നാലെ നിരവധി പേരാണ് ആശംസകളും കമന്റുകളുമായി രംഗത്ത് എത്തിയത്. മോഹൻലാലിന് വേണ്ടി ഒട്ടനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച എംജി ശ്രീകുമാറിന് ചിത്രത്തിലെ റോൾ എന്താണെന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. അഭിനേതാവാണോ, സംഗീത സംവിധായകനാണോ, നിര്‍മാതാവാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് പ്രിയദർശനും മോഹൻലാലും അവസാനമായി ഒന്നിച്ചത്.
അതേസമയം, നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍, ബറോസ്, വൃഷഭ, റാം തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റേതായി കാത്തിരിക്കുന്ന സിനിമകള്‍. വാലിബന്‍ 2024 ജനുവരി 25നും ബറോസ് ഈ വര്‍ഷം ക്രിസ്മസ് റിലീസ് ആയും തിയറ്ററില്‍ എത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here