പ്രിയങ്ക ചോപ്ര പുതിയ വീട്ടിലേക്ക് ; പേടിസ്വപ്നമായി ലോസ് ആഞ്ചലസ് മാൻഷൻ ബംഗ്ലാവ്

ഏറെ ആരാധകരുള്ള ഹോളിവുഡ് ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. 2018 ല്‍ വിവാഹിതരായ ഇവര്‍ 2019 ലാണ് 20 മില്യൺ ഡോളര്‍ മുടക്കി ലോസ് ആഞ്ചലസ് മാൻഷൻ എന്ന ബംഗ്ലാവ് വാങ്ങിയത്. താമസം തുടങ്ങിയപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ നേരിട്ടു. ഭിത്തികളില്‍ ചോര്‍ച്ചയും പൂപ്പലുമായിരുന്നു ആഡംബര വീട്ടിലെ പ്രശ്നങ്ങള്‍. 2020 മുതല്‍ വീട്ടില്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. ആ വീട് ഒഴിവാക്കി പുതിയ വീട്ടിലേക്ക് ഇരുവരും താമസം മാറിയതായാണ് പുറത്ത് വരുന്ന വിവരം.
ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക പുതിയ വീടിന്റെ ദൃശ്യങ്ങൾ പങ്ക് വെച്ചു. സ്വീകരണമുറി, കിടപ്പുമുറി, പുൽത്തകിടി എന്നിവയുടെ ദൃശ്യങ്ങളാണ് പോസ്റ്റിലുള്ളത്. മഴയോടുള്ള താത്പര്യം വ്യക്തമാക്കി പങ്കജ് ഉദാസിന്റെ ഓര്‍ ആഹിസ്തയുടെ ഈണവും പശ്ചാത്തലമായി ചേര്‍ത്തിട്ടുണ്ട്.

സ്വിമ്മിംഗ് പൂളും സ്പായും ഉൾപ്പെടുന്ന ആദ്യം വാങ്ങിയ ആഡംബര വസതിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ് മാസം മുതല്‍ തന്നെ ഇവര്‍ നിയമനടപടിക്ക് തുടക്കമിട്ടിട്ടുണ്ട്. വീടിന്റെ ഉടമക്ക് എതിരെ ഫയല്‍ ചെയ്ത കേസില്‍ വില്‍പ്പന റദ്ദാക്കണമെന്നാണ് ആവശ്യം. അറ്റകുറ്റപ്പണികള്‍ നടത്തിയത് അടക്കമുള്ള നഷ്ടം 2.5 മില്യണ്‍ ആയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഏഴ് കിടപ്പുമുറികൾ, ഒമ്പത് കുളിമുറികൾ, അടുക്കള, കൂടാതെ ഇൻഡോർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, ഹോം തിയേറ്റർ, എന്റര്‍ടെയിന്‍മെന്റ് ലോഞ്ച്, സ്റ്റീം ഷവർ ഉള്ള സ്പാ തുടങ്ങിയ സൗകര്യങ്ങള്‍ മാന്‍ഷന്‍ ബംഗ്ലാവിലുണ്ടായിരുന്നു.
പ്രിയങ്ക ചോപ്ര, റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ‘സിറ്റാഡൽ’ രണ്ടാം സീസണിലാണ് അഭിനയിക്കുന്നത്. പ്രിയങ്ക ജീവിതത്തിലെ മികച്ച നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പതിവാണ്. ഇതിനു മികച്ച ആരാധക പിന്തുണയും ലഭിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here