‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക; ശിക്ഷ തീരുമാനിക്കേണ്ടത് കോടതി മാത്രം

അക്രമ സംഭവങ്ങളില്‍ പങ്കാളിയായവരുടെ വീട് ഇടിച്ചു നിരത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാനാവില്ല എന്നും അത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ പ്രതിഷേധത്തില്‍ പങ്കാളിയായി എന്നാരോപിച്ച് വീട് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ‘എക്സി’ലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.

“ഒരാള്‍ കുറ്റം ചെയ്‌താല്‍ ശിക്ഷ കോടതിക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ. ഒരാള്‍ക്ക് എതിരെ ആരോപണം വന്നാല്‍ പ്രതിയുടെ കുടുംബത്തെ ശിക്ഷിക്കുക. അവരുടെ വീട് ഇടിച്ചുനിരത്തുക. ഇതല്ല നീതി. ഇത് കാടത്തത്തിന്റെയും അനീതിയുടെയും പാരമ്യമാണ്. നിയമപാലകരും നിയമലംഘകരും തമ്മില്‍ വ്യത്യാസം വേണം. സര്‍ക്കാരുകള്‍ക്ക് കുറ്റവാളികളെപ്പോലെ പെരുമാറാന്‍ കഴിയില്ല. നിയമം പിന്തുടരണം. ഭരണഘടന, ജനാധിപത്യം, മാനവികത എന്നിവയാണ് സംസ്കാരമുള്ള ഒരു സമൂഹത്തിലെ ഭരണത്തിന് യോജിക്കുക.” – പ്രിയങ്ക പറഞ്ഞു.

മഹാരാഷ്ട്ര നാസിക് ജില്ലയില്‍ വച്ച് പുരോഹിതന്‍ രാംഗിരി മഹാരാജ് നടത്തിയ പരാമര്‍ശത്തിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ പങ്കാളിയായെന്ന് ആരോപിച്ച് ഒരാളുടെ വീട് പോലീസ് ഇടിച്ചുനിരത്തിയിരുന്നു. അക്രമസംഭവങ്ങളില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 150 പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top