വയനാട് സ്വീകരിച്ചത് ഹൃദയത്തിലെന്ന് പ്രിയങ്ക; പ്രചാരണത്തിന് രാഹുലും; ഉജ്വല സ്വീകരണം

വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും വീണ്ടും വയനാട്ടിലെത്തി. മേരിമാത കോളേജ് ഗ്രൗണ്ടിൽ രണ്ട് ഹെലികോപ്ടറുകളിലായാണ് ഇരുവരുമെത്തിയത്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്.
പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും.ആവേശകരമായ സ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകര്‍ നല്‍കിയത്. മാനന്തവാടി ഗാന്ധിപാർക്കിലെ പരിപാടിയില്‍ പ്രിയങ്കയും രാഹുലും പ്രസംഗിച്ചു. “നിങ്ങള്‍ എന്നെ ഹൃദയത്തിലാണ് സ്വീകരിച്ചത്. എന്റെ സഹോദരനെയും മനസിലാക്കിയാണ് വന്‍ വിജയം അദ്ദേഹത്തിന് നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വലിയ അംഗീകാരമായി തന്നെ കാണുന്നു.” പ്രിയങ്ക പറഞ്ഞു.
വയനാട് മണ്ഡലത്തിലെകോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുത്തേക്കും. കഴിഞ്ഞയാഴ്ചയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കയും രാഹുലും വയനാട്ടില്‍ എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുള്ള രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here