പ്രിയങ്കയും സുപ്രിയയും അടക്കമുള്ള എംപിമാര്‍ ജെപിസിയില്‍; ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അടുത്ത സമ്മേളനത്തില്‍

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപിയുടെ പി.പി.ചൗധരിയാണ് തലപ്പത്ത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ബിജെപിയുടെ അനുരാഗ് ഠാക്കൂറും ഉള്‍പ്പടെ 31 പേരാണ് സമിതിയിലുള്ളത്. 21 അംഗങ്ങളിൽ നേര്‍പകുതി ബിജെപി അംഗങ്ങളാണ്. ലോക്‌സഭയില്‍നിന്ന് 21 ഉം രാജ്യസഭയില്‍ നിന്നും പത്തും എംപിമാരാണ് സമിതിയില്‍ ഉള്ളത്.

വരുന്ന സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമിതി സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം നിയമമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നതിനാണ് ബില്ലുകള്‍.

പി പി ചൗധരി,സി എം രമേശ്,ബന്‍സുരി സ്വരാജ്, പര്‍ഷോത്തം റുപാല, അനുരാഗ് ഠാക്കൂര്‍, വിഷ്ണു ദയാല്‍ റാം, ഭര്‍തൃഹരി മഹ്താബ്, സംബിത് പത്ര, അനില്‍ ബാലുണി, വിഷ്ണു ദത്ത് ശര്‍മ, പ്രിയങ്ക ഗാന്ധി വാദ്ര, മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, ധര്‍മേന്ദ്ര യാദവ്, കല്യാണ്‍ ബാനര്‍ജി, ടി എം സെല്‍വഗണപതി, ജി.എം ഹരീഷ് ബാലയോഗി, സുപ്രിയ സുലെ, ശ്രീകാന്ത് ഷിന്ദേ, ചന്ദന്‍ ചൗഹാന്‍, ബാലശൗരി വല്ലഭനേനി എന്നിവരാണ് ജെപിസി അംഗങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top