രാഹുലും ഖര്‍ഗെയും എത്തി; മുഖ്യമന്ത്രിമാര്‍ എത്തുന്നു; കല്‍പ്പറ്റയിലേക്ക് ഒഴുകി യുഡിഎഫ് പ്രവര്‍ത്തകര്‍

വയനാട്ടില്‍ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധിയെത്തുന്നതിന്റെ ആവേശത്തില്‍ യുഡിഎഫ് അണികള്‍. റോഡ് ഷോയോടെ 12.30നാണ് നാമനിര്‍ദേശപത്രിക നല്‍കുക. സോണിഡയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം വയനാട്ടില്‍ എത്തിയിട്ടുണ്ട്. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഉടന്‍ റോഡ് ഷോ ആരംഭിക്കും.

റോഡ് ഷോയുടെ സമാപനവേദിയില്‍ പ്രിയങ്ക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വയനാട്ടിലേക്ക് യുഡിഎഫ് പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തുകയാണ്. അഞ്ചു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
പ്രിയങ്ക ഗാന്ധി ഇന്നലെ തന്നെ വയനാട്ടില്‍ എത്തിയിരുന്നു. സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഹുലും ഖര്‍ഗെയും ഇന്ന് രാവിലെയാണ് വയനാട് എത്തിയത്. കർശന സുരക്ഷയിലാണ് വയനാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here