മോദി കൊട്ടാരത്തിലിരിക്കുന്ന ചക്രവര്‍ത്തി; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ല; രാഹുലിനെതിരായ രാജകുമാരന്‍ പരാമര്‍ശത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി

ഡല്‍ഹി : ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദി ചക്രവര്‍ത്തിയെ പോലെ കൊട്ടാരങ്ങളില്‍ കഴിയുകയാണ്. അതിനാല്‍ സാധാരണക്കാരന്റേയും കര്‍ഷകരുടേയും പ്രശ്‌നങ്ങള്‍ അറിയുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. സത്രീകളുടെ നിസഹായവസ്ഥ മനസിലാക്കാന്‍ കഴിയില്ല. ചുറ്റുമുളളവര്‍ പോലും മോദിയെ ഭയപ്പെടുകയാണ്. അതുകൊണ്ട് തന്നെ അപ്രീയമായതൊന്നും മോദി അറിയുന്നില്ല. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയെ രാജകുമാരന്‍ എന്ന് വിശേഷിപ്പിച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് പ്രിയങ്ക മറുപടി നല്‍കിയത്. രാഹുല്‍ രാജ്യം മുഴുവന്‍ നടന്ന് ജനങ്ങളെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ മോദി ഇതൊന്നും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു.

റായ്ബറേലിയില്‍ മത്സരിക്കുന്ന തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജകുമാരന്‍ വയനാട് തോല്‍ക്കാന്‍ പോവുകയാണെന്ന പരാമര്‍ശം മോദി നടത്തിയത്. ഇതുകൂടാതെ കോണ്‍ഗ്രസിന്റെ രാജകുമാരനെ പ്രധാനമന്ത്രിയാക്കണമെന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായും മോദി പ്രസംഗിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top