തരംഗമായി പ്രിയങ്കയുടെ റോഡ് ഷോ; വയനാട്ടില്‍ യുഡിഎഫ് ആവേശം വാനോളം

വയനാട്ടിനെ ആവേശത്തിലായി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഒരു കിലോമീറ്ററാണ് റോഡ് ഷോ. രാഹുല്‍ ഗാന്ധി, യുഡിഫ് നേതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

രാവിലെ റിസോര്‍ട്ടില്‍ നിന്നും കുടുംബത്തോടൊപ്പമാണ് പ്രിയങ്ക കല്‍പ്പറ്റയില്‍ എത്തിയത്. പിന്നാലെ റോഡ് ഷോ തുടങ്ങി. നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. റോഡ് ഷോക്കിടെ കാത്തു നിന്ന കുട്ടിയെ കൂടി ഒപ്പം കൂട്ടി പ്രിയങ്ക ആവേശം വാനോളം ഉയര്‍ത്തി.

റോഡ് ഷോക്ക് ശേഷം പൊതുസമ്മേളനം നടക്കും. സോണിഡയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം വയനാട്ടില്‍ എത്തിയിട്ടുണ്ട്.

12.30നാണ് നാമനിര്‍ദേശപത്രിക നല്‍കുക. അഞ്ചു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം എന്ന അവകാശവാദവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top