എന്നും വയനാടിനൊപ്പമെന്ന് പ്രിയങ്ക; തുടര്‍ച്ചയായി രണ്ടാം ദിവസവും മണ്ഡലത്തില്‍; ഇന്ന് വോട്ടുതേടിയത് കേണിച്ചിറയില്‍

വയനാട് ഉപതിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രിയങ്ക ഗാന്ധി പ്രചാരണത്തില്‍. കേണിച്ചിറയിലാണ് ഇന്ന് പ്രിയങ്ക പ്രസംഗിച്ചത്. ഇന്നും പ്രിയങ്കയെ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ആവേശഭരിതമായ സ്വീകരണമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. എന്നും വയനാടിനു ഒപ്പം നില്‍ക്കുമെന്നും നാടിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്ക പറഞ്ഞു.

“നേതാവല്ല, ജനങ്ങളാണ് ശക്തി. രാജ്യത്തിന് വേണ്ടി നില്‍ക്കേണ്ട സമയമാണിത്. ഭരണഘടനയ്ക്ക് വേണ്ടി നില്‍ക്കേണ്ട സമയമാണിത്. എന്റെ സഹോദരന്‍ സത്യത്തിനു വേണ്ടി പോരാടുകയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് നിങ്ങളാണ്. അതുകൊണ്ട് തന്നെ എന്താണ് വേണ്ടത് എന്ന് വയനാട് തിരിച്ചറിയും. ഈ നാട് ശരിക്ക് വേണ്ടി നിലകൊള്ളും.”

Also Read: വയനാട് സ്വീകരിച്ചത് ഹൃദയത്തിലെന്ന് പ്രിയങ്ക; പ്രചാരണത്തിന് രാഹുലും; ഉജ്വല സ്വീകരണം

“വയനാടിന്റെ സ്നേഹം ഞാന്‍ തിരിച്ചറിയുന്നു. എനിക്ക് നിങ്ങളോട് കടപ്പാടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഔദാര്യമല്ല, അവകാശമാണ്. എന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള കരുത്തയായ പോരാളിയായിരിക്കും ഞാന്‍. എന്റെ സഹോദരന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എല്ലാം തുടരാന്‍ വേണ്ടി ഞാന്‍ പ്രയത്നിക്കും.” – പ്രിയങ്ക പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top