പ്രഫ.സി.ആർ ഓമനക്കുട്ടൻ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. 1943 ഫെബുവരി 13ന് കോട്ടയത്തായിരുന്നു ജനനം. മഹാരാജാസ് കോളേജിൽ 23 വർഷം അധ്യാപകനായിരുന്നു. സംവിധായകൻ അമൽ നീരദ് മകനാണ്. നാളെ രാവിലെ 10 മണി മുതൽ രണ്ട്‌ മണി വരെ രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനം. രണ്ടര മണിക്ക് രവിപുരത്ത് സംസ്കാരം.

സിനിമ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയിട്ടുണ്ട്. നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിൽ ജോലി ചെയ്തു. 35 വർഷത്തോളമായി സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്’ശ്രീഭൂതനാഥവിലാസം’ എന്ന പുസ്തകത്തിന് 2010-ലെ കേരള സാഹിത്യ നർമ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്‌ പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥി പി. രാജനെക്കുറിച്ചെഴുതിയ ‘ശവം തീനികൾ’ എന്ന പുസ്തകം വിവാദം സൃഷ്ടിച്ചിരുന്നു.

രാജനെ കാണാതാവുമ്പോൾ അദ്ദേഹത്തിൻതെ പിതാവ് ഈച്ചരവാരൃർക്ക് ഒപ്പം ആയിരുന്നു ഓമനക്കുട്ടനും താമസിച്ചിരുന്നത്. അക്കാലത്ത് രണ്ടുപേരും മഹാരാജാസ് കോളേജിലെ അധ്യാപകരായിരുന്നു. മകനെ തേടിയുള്ള ഈച്ചരവാരൃരുടെ പോരാട്ടങ്ങൾ അടുത്ത് നിന്ന് കണ്ടതിന്റെ ആത്മസംഘർഷങ്ങൾ വാക്കുകളിലാക്കിയതായിരുന്നു ‘ശവംതീനികൾ’. ഇക്കഴിഞ്ഞ സെപ്തംബര് 13 ന് അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലവും രാജൻറെ തിരോധാനവും അനാവരണം ചെയ്യുന്ന ഓമനകുട്ടൻന്റെ ശവംതീനികൾ , തിരഞ്ഞെടുത്ത കഥകൾ എന്നി പുസ്തകങ്ങൾ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. ഭാര്യ: പരേതയായ എസ് . ഹേമലത, മകൾ അനുപമ, മരുമക്കൾ ജ്യോതിർമയി, ഗോപൻ ചിദംബരം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top