പുതുവത്സരം അടിച്ചു പൂസായി ആഘോഷിക്കുന്നവരെ വീട്ടിലെത്തിക്കാൻ എംവിഡി; മദ്യപാനികളോട് സർക്കാരിൻ്റെ കരുതൽ

മദ്യപിച്ച് ന്യൂ ഇയർ ആഘോഷിക്കുന്നരെ സുരക്ഷിതരായി വീട്ടിലെത്തിക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD). മദ്യപിച്ച് ബോധം പോകുന്നവരെ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO). ഇതിൻ്റെ ഭാഗമായി എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാനാണ് നിർദേശം. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.


മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി എല്ലാ ബാർ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ആർടിഒയുടെ നിർദേശം. ഹോട്ടലുകൾ പ്രഫഷണൽ ഡ്രൈവർമാരെ ഇതിനായി നിയോഗിക്കണം. ഹോട്ടലുകളിൽ എത്തുന്നവരോട് ഇത്തരം ഡ്രൈവർമാരുടെ സേവനമുണ്ടെന്നു അറിയിക്കണം. നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നുമാണ് നിർദേശം.

Also Read: ഈ ബ്രാന്‍ഡിലുള്ള വോഡ്ക, റം, വിസ്കി, കോക്ക്ടെയിൽ കഴിക്കാം; മദ്യത്തിന്‍റെ പ്രശ്നങ്ങളൊന്നും ഇല്ലാതെ!! ഇന്ത്യയിൽ പുതിയ ട്രെൻ്റ്

ഡ്രൈവറെ നൽകിയാൽ മാത്രം ബാറുകാരുടെ ചുമതല അവസാനിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത് റജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കുമെന്നും ആർടിഒ നൽകിയ നിർദേശത്തിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top