‘മോദിയുടെ ഏറ്റവും വലിയ ഭയം കേജ്‌രിവാള്‍’; സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പയിനുമായി എഎപി; ചിത്രം പങ്കുവെച്ച് സാമൂഹ്യപ്രവര്‍ത്തകരും

ഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനുപിന്നാലെ പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പയിനുമായി ആം ആദ്മി പാര്‍ട്ടി. മോദിയുടെ ഏറ്റവും വലിയ ഭയം കേജ്‌രിവാള്‍, ‘മോദി കാ സബ്സേ ബഡാ ഡര്‍ കേജ്‌രിവാള്‍’ എന്നെഴുതി, അഴിക്കുള്ളില്‍ നില്‍ക്കുന്ന കേജ്‌രിവാളിന്റെ ചിത്രമാണ് ക്യാമ്പയിന്‍റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. ചിത്രം പാര്‍ട്ടിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രൊഫൈല്‍ പിക്ചര്‍ ആക്കി മാറ്റിയിട്ടുണ്ട്.

ക്യാമ്പയിനിന്‍റെ ഭാഗമാകാന്‍ ഈ ചിത്രം പങ്കുവയ്ക്കാമെന്ന് എഎപി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മോദിയുടെ ഏറ്റവും വലിയ ഭയം കേജ്‌രിവാള്‍ ആണെന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയെന്നും പോസ്റ്റില്‍ പറയുന്നു. ക്യാമ്പയിന്‍ ആരംഭിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല നിരവധി സാമൂഹ്യപ്രവര്‍ത്തകരും ചിത്രം പങ്കുവെച്ച് ഇതില്‍ പങ്കുചേര്‍ന്നു.

അതേസമയം ഇഡി കസ്റ്റഡിയിലിരിക്കെ കേജ്‌രിവാള്‍ ജലബോർഡുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് അന്വേഷിക്കുമെന്ന് ഇഡി അറിയിച്ചു. പേപ്പറില്‍ ടൈപ്പ് ചെയ്ത് കേജ്‌രിവാള്‍ ഒപ്പിട്ട കുറിപ്പാണ് എഎപി മന്ത്രി അതിഷി സിങ് പുറത്തുവിട്ടത്. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ‌ഈ കുറിപ്പ്. കേജ്‌രിവാളിന് കംപ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു. കേജ്‌രിവാളിന്‍റെ ഭാര്യയും അഭിഭാഷകനുമാണ് ഇതുവരെ അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

മാര്‍ച്ച്‌ 21നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഈ മാസം 28 വരെ ഏഴ് ദിവസത്തേക്കാണ് കേ‌ജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ കേജ്‌രിവാളിന്‍റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധമാണ് ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും നടത്തിവരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top