പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല; നാലു ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി; വിശദമായി ചോദ്യം ചെയ്ത് അന്വേഷണ സംഘം
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. പ്രജ്വലിനെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. ഹാസനില്‍ നിന്നുള്ള എംപിയായിരുന്ന പ്രജ്വല്‍ രേവണ്ണയുടെ മൂവായിരത്തോളം ലൈംഗിക വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. നൂറിലധികം സ്ത്രീകളാണ് ഇരയായത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇത്തവണ ഹാസനില്‍ മത്സരിച്ച പ്രജ്വല്‍ പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാസനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി പ്രജ്വലിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് ജര്‍മ്മനിയിലേക്ക് മുങ്ങിയ പ്രജ്വല്‍ 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31നാണ് അറസ്റ്റിലായത്.
ജെഡിഎസ് പ്രജ്വലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ കേസില്‍ പ്രജ്വലിന്റെ പിതാവും ഹോളനര്‍സിപുര എംഎല്‍എയുമായ എച്ച്ഡി രേവണ്ണയേയും അറസറ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ തട്ടിക്കൊണ്ടു പോയതിനാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here