യുവാവിന്റെ തലയിൽ വെടിവച്ചു; ക്രൂരമായി വെട്ടിക്കൊന്നു; പൂനെയെ ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ മരണം

പൂനെ: റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാന്‍ ഇരുന്ന യുവാവിന്റെ തലയില്‍ വെടിയുതിര്‍ത്ത ശേഷം ഒരു സംഘം വെട്ടിക്കൊന്നു. മഹാരാഷ്ട്രയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

യുവാവിന്റെ പിന്നിലൂടെ വന്ന രണ്ടുപേര്‍ ഒരേ സമയം തലയ്ക്ക് വെടി വയ്ക്കുകയും പിന്നീട് വന്ന ഒരു സംഘം ആളുകള്‍ തുരുതുരെ വെട്ടുകയുമായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അവിനാഷ് ബാലു ധൻവേയാണ് (34) ക്രൂരമായി കൊല്ലപ്പെട്ടത്. ധന്‍വേയുടെ മരണം ഉറപ്പാക്കിയാണ് സംഘം രക്ഷപ്പെട്ടത്.

വെടിയൊച്ച കേട്ടതോടെ അവിടെയുള്ളവര്‍ എഴുന്നേറ്റ് ഓടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top