സഹകരണ തട്ടിപ്പ്; വി.എസ്.ശിവകുമാറിന്റെ വീടിന് മുന്നിൽ വീണ്ടും പ്രതിഷേധം

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിന്റെ വീടിന് മുന്നിൽ വീണ്ടും പ്രതിഷേധവുമായി നിക്ഷേപകർ. തിരുവനന്തപുരം ജില്ലാ അൺഎംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ ശിവകുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകർ ആരോപിക്കുന്നുണ്ട്. 13 കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ശിവകുമാറിനെതിരെ കരമന പോലീസ് നേരത്തെ കേസ് എടുത്തിരുന്നു .
ഇക്കഴിഞ്ഞ ഒക്ടോബറിലും ശിവകുമാറിന്റെ വീടിനു മുന്നിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. ഇതിനെത്തുടർന്ന് പലിശ ഇനത്തിൽ 17 ലക്ഷം രൂപ ബിനാമികൾ വഴി നിക്ഷേപകർക്ക് നൽകി. ബാക്കി പണം ഉടനെ തിരികെ നൽകാമെന്ന് ശിവകുമാർ അന്ന് ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ ഇത്ര നാളായിട്ടും പണം ലഭിച്ചില്ലെന്നുമാണ് നിക്ഷേപകരുടെ ആരോപണം. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ. മുഖ്യമന്ത്രിയ്ക്കും സഹകരണ മന്ത്രിക്കുമടക്കം പരാതി നൽകിയിട്ടുണ്ട്. മ്യൂസിയം പോലീസിന്റെ നേതൃത്വത്തിൽ വീടിന് മുന്നിൽ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here