ഭദ്രാസന സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധവുമായി വിശ്വാസികള്‍; ബിജെപിയില്‍ ചേര്‍ന്നത് അംഗീകരിക്കാനാവില്ല; സഭാ അധ്യക്ഷന് പരാതി

പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പ്രതിഷേധം ശക്തമാകുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നിലാണ് സഭാവിശ്വാസികളും വൈദികര്‍ ഉള്‍പ്പെടെയുള്ളവരും പരസ്യമായി പ്രതിഷേധിച്ചത്. ഇതോടെ ഇന്ന് നടത്താനിരുന്ന ഭദ്രാസന കൗൺസിൽ യോഗം മാറ്റി. മറുപടി നൽകാനില്ലാത്തതിനാൽ മെത്രാപ്പോലീത്ത മുങ്ങിയെന്നാണ് വിശ്വാസികൾ ആരോപിച്ചത്.

ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകി. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം. ഭദ്രാസന സെക്രട്ടറി ക്രിമിനൽ കേസുകളിൽ പ്രതിയാകുമെന്ന് പേടിച്ച് പ്രതിരോധിക്കാൻ കൂടിയാണ് ബിജെപി പ്രവേശനമെന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഷൈജു കുര്യൻ ബി ജെ പിയിൽ ചേർന്നത്. ബിജെപി പത്തനം തിട്ടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് സംഗമത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനാണ് അംഗത്വം നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top