മണിപ്പൂരിൽ രോഷമടങ്ങാതെ ജനക്കൂട്ടം തെരുവിൽ; പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പ്; മരണം

സംഘർഷം രൂക്ഷമാകുന്ന മണിപ്പൂരിലെ ജിരിബാമിൽ ജില്ലയിൽ സുരക്ഷാ സേനയും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾ വെടിയേറ്റ് മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെ അത്തൗബ (21) എന്ന യുവാവാണ് മരിച്ചത്. ഇയാൾക്ക് വെടിയുണ്ട ഏറ്റത് സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിലാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിഷേധക്കാർക്കെതിരെ മണിപ്പൂർ പോലീസിൻ്റെ പ്രത്യേക കമാൻഡോകൾ നടത്തിയ വെടിവയ്പ്പിലാണ് അത്തൗബ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിഷേധക്കാർ അവകാശപ്പെട്ടു.

Also Read: മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്

കുക്കി കലാപകാരികൾ ബന്ധികളാക്കിയ മെയ്തേയ് സമുദായത്തിലെ മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കൊലപ്പെടുത്തിയതിന് എതിരെയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്. ഇന്നലെ രാത്രി ജനക്കൂട്ടം വിവിധ രാഷ്ട്രീയ നേതാക്കളുടെ വീടുകളും പാർട്ടി ഓഫീസുകളും ആക്രമിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും വീടുകകളിലേക്കും പ്രതിഷേധം വ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ബിരേൻ സിംഗിന് വീട്ടിലേക്ക് മുദ്രാവാക്യം വിളികളുമായാ എത്തിയ പ്രതിഷേധക്കാരെ പോലീസ് തടയുകയും ബലം പ്രയോഗിച്ച്‌ പിരിച്ചുവിടുകയുമായിരുന്നു.

Also Read: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകള്‍ ആക്രമിച്ച് ജനക്കൂട്ടം; മണിപ്പൂർ സർക്കാരിന് പ്രതിഷേധക്കാരുടെ അന്ത്യശാസനം

ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ സിംഗ്, പൊതുവിതരണ മന്ത്രി എൽ സുശീന്ദ്രോ സിംഗ് പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജ് എന്നിവരുടെ വസതികളിലേക്കും പ്രതിഷേധക്കാർ ഇരച്ചു കയറിയിരുന്നു. ബിരേൻ സിംഗിൻ്റെ മരുമകൻ ആർകെ ഇമോയുടെയടക്കം എംഎൽഎമാരുടെ വീടുകളും ആൾക്കൂട്ടം ആക്രമിച്ചു. ബിജെപി എംഎൽഎമാരായ രാധേശ്യാം, പവോനം ബ്രോജൻ, കോൺഗ്രസ് എംഎൽഎ ലോകേശ്വർ എന്നിവരുടെ വീടുകൾ പ്രതിഷേധക്കാർ കത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top