സന്ന്യാസിമാരുടെ നാട്ടില്‍ സാന്താക്ക് ഇടമില്ല; ഭോപ്പാലില്‍ സ്‌കൂളിലെ ആഘോഷത്തിനെതിരെ ഹിന്ദു സംഘടനകള്‍

ഭോപ്പാല്‍ : സ്‌കൂളുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്രിസ്മസ് ആഘോഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംസ്‌കൃതി ബച്ചാവോ ആന്ദോളനും, സിന്ദു സേനയും ശ്രീരാമ വേഷമണിഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യ സന്ന്യാസിമാരുടെ നാടാണെന്നും സാന്താക്ലോസിന്റേതല്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ രാമനവമിക്കും ശ്രീരാമനായും കൃഷ്ണ ജയന്തിക്ക് ശ്രീകൃഷ്ണനായും വേഷമിട്ട് ആഘോഷങ്ങളൊന്നും സംഘടിപ്പിക്കുന്നില്ല. അതിനാല്‍ ക്രിസ്മസിനു മാത്രം സാന്താക്ലോസിന്റെ വേഷമണിഞ്ഞുള്ള ആഘോഷം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥയിലുള്ള ഭോപ്പാലിലെ സെന്റ് മേരീസ് സ്‌കൂളിലെത്തി സംസ്‌കൃതി ബച്ചാവോ ആന്തോളന്‍ നേതാവ് ചന്ദ്രശേഖര്‍ തിവാരി ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രിസ്മസിന് പത്ത് ദിവസം അവധി നല്‍കുന്നതിനേയും ഈ സംഘടനകള്‍ വിമര്‍ശിക്കുന്നുണ്ട്. ദീപാവലി, ഹോളി,ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് രണ്ട് ദിവസം അവധി നല്‍കുമ്പോഴാണ് ക്രിസ്മസിന് ഇത്രയും അവധിയെന്നാണ് വിമര്‍ശനം.

ദ ഫ്രീ പ്രസ് ജേണലാണ് പ്രതിഷേധക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌നേഹയാത്രയടക്കം നടത്തി ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വിവിധ ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് ഇത്തരം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top