ഗോഡ്സയെ പ്രകീര്‍ത്തിച്ച എന്‍ഐടി അധ്യാപികയെ പോലീസ് ചോദ്യം ചെയ്തു; 13ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫെയിസ്ബുക്കില്‍ കമന്റ് ചെയ്ത എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെ പോലീസ്‌ ചോദ്യം ചെയ്തു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് ഒരു മണിക്കൂര്‍ ചോദ്യം ചെയ്തത്. ഈ മാസം 13ന് കുന്ദമംഗലം സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. കലാപാഹ്വാനത്തിനാണ് അധ്യാപികയ്ക്കെതിരെ പോലീസ്‌ കേസെടുത്തത്.

എൻഐടിയുടെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിനു ശേഷമാകും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുക. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി.

‘ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന ഫെയിസ്ബുക്ക് പോസ്റ്റിലാണ് പ്രൊഫ. ഷൈജ കമന്റ് ഇട്ടത്. കൃഷ്ണരാജ് എന്നയാളാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നാഥുറാം വിനായക ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു പ്രൊഫ. ഷൈജയുടെ കമന്റ്. സംഭവം വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top