ദേവസ്വം പ്രസിഡന്റായി പി.എസ്.പ്രശാന്തും അംഗമായി എ.അജികുമാറും ചുമതലയേറ്റു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പി.എസ്. പ്രശാന്തും അംഗമായി അഡ്വ.എ. അജി കുമാറും സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുമെന്ന വാര്‍ത്ത മാധ്യമ സിന്‍ഡിക്കറ്റാണ് പുറത്തു വിട്ടത്.

മുന്‍ ദേവസ്വം ബോര്‍ഡിന്റെ മാതൃക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും, അഴിമതിരഹിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം പി.എസ് .പ്രശാന്ത് പറഞ്ഞു. ശബരിമല സീസണ്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബോര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, അന്യാധീനപ്പെട്ട് കിടക്കുന്ന ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കുക ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഗൗരവമുള്ളതാണെന്നും നൂറുശതമാനം പ്രതിബദ്ധതയോടെ നടപ്പാക്കുമെന്നും ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അജികുമാറും വ്യക്തമാക്കി.

1250 ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുകളും നിലനിര്‍ത്തുകയെന്നതാണ് പുതിയ ഭരണസമിതിയുടെ ഉത്തരവാദിത്തമെന്നും ദേവസ്വം ബോര്‍ഡിന്റെ താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും സ്ഥാനമൊഴിയുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top