പിഎസ്‍സി പരീക്ഷക്കിടെ ഉദ്യോഗാര്‍ത്ഥി ഇറങ്ങിയോടി; സംഭവം ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ, ആള്‍മാറാട്ടമെന്ന് സംശയം
February 7, 2024 12:19 PM

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ എഴുതാന്‍ വന്നയാള്‍ ഹാളില്‍ നിന്ന് ഇറങ്ങിയോടി. പൂജപ്പുരയിലാണ് സംഭവം. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഒഴിവിലേക്കായിരുന്നു പരീക്ഷ. ഹാള്‍ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് പരീക്ഷാർത്ഥികളിലൊരാൾ ഹാളില്‍ നിന്നും ഇറങ്ങി ഓടിയത്. നേമം സ്വദേശിയായ ഒരാളുടെ ഹാള്‍ടിക്കറ്റുമായാണ് ഇയാള്‍ സെന്‍ററില്‍ എത്തിയത്.
ഇറങ്ങി ഓടിയശേഷം വാഹനത്തില്‍ കയറി പോയതായി പൂജപ്പുര പോലീസ് പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആൾമാറാട്ടം നടന്നിരിക്കാമെന്നും പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ ഇറങ്ങിയോടിയതാകാമെന്നുമാണ് പിഎസ്‍സി അധികൃതരുടെ അനുമാനം. സംഭവത്തില്‍ പരാതി ലഭിക്കുന്നതോടെ അന്വേഷണം തുടങ്ങുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here