സർക്കാർ ജോലി തേടുന്നവർ ശ്രദ്ധിക്കുക; 46 തസ്തികകളിൽ വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് സന്തോഷ വാർത്തയുമായി പി.എസ്.സി. ഉദ്യോഗാർത്ഥികൾ എറെ നാളായി കാത്തിരിക്കുന്ന 46 കാറ്റഗറികളിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന ലാസ്റ്റ് ഗ്രേഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്ഐ, പോലിസ് കോണ്‍സ്റ്റബിള്‍, പി.എസ്.സി./സെക്രട്ടേറിയേറ്റ് ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.

അതേസമയം, എൽഡി ക്ലാർക്ക് വിജ്ഞാപനം ഈ മാസം ആദ്യമെത്തിയിരുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി മൂന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 26,500 – 60,700 ആണ് ശമ്പള നിരക്ക്.

18 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അഞ്ച് വര്‍ഷവും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് ഇളവ്. ജില്ലാ അടിസ്ഥാനത്തിലായിരിക്കും നിയമനം.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും പിഎസ്സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19-31 ആണ് പ്രായപരിധി. അപേക്ഷകര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top