തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പി.എസ്.പ്രശാന്ത് ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പി.എസ്.പ്രശാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബോര്‍ഡ് അംഗമായി അഡ്വ.എ.അജിത്ത് കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുമെന്ന വാര്‍ത്ത മാധ്യമ സിന്‍ഡിക്കറ്റാണ് പുറത്തു വിട്ടത്.

തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലികൊടുക്കും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം ആദ്യ ബോര്‍ഡ് യോഗവും ഇന്ന് ചേരുന്നുണ്ട്.

സിപിഎം പ്രതിനിധിയായ പി.എസ്.പ്രശാന്ത് തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നെടുമങ്ങാട് നിന്ന് മത്സരിച്ച് തോറ്റ പ്രശാന്ത്, ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ തന്നെ കാലുവാരിയെന്ന് പരാതി ഉയര്‍ത്തിയിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു. സിപിഐ പ്രതിനിധിയായ അഡ്വ.എ.അജിത്ത് കുമാര്‍ കായംകുളം സ്വദേശിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top