തൊഴിൽ തട്ടിപ്പിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ പുറത്ത്; കൈപ്പറ്റിയത് 25 ലക്ഷം രൂപ

തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീലാലിനെ സർവീസിൽ നിന്ന് പുറത്താക്കി. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം തട്ടിയെടുത്തു എന്നായിരുന്നു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതി.

ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെയാണ് പണം കൈപ്പറ്റിയത്. 2019-20 കാലയളവിൽ പലരിൽനിനും 25 ലക്ഷം രൂപയാണ് ശ്രീലാൽ തട്ടിയെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top