ഏകീകൃത കുർബാനയെന്ന വത്തിക്കാൻ നിർദ്ദേശം നടപ്പിലായില്ല; ക്രിസ്മസിനും തർക്കം, പ്രതിഷേധം, അറസ്റ്റ്

കൊച്ചി: എറണാകുളം സീറോ മലബാർ സഭയിലെ ഒരു കുർബാന തർക്കം ക്രിസ്മസ് ദിനത്തിലും. ഏകീകൃത കുർബാന നടത്തണമെന്ന വത്തിക്കാൻ നിർദ്ദേശം എറണാകുളം അങ്കമാലി രൂപതയിലെ ഭൂരിപക്ഷം വൈദികരും തള്ളി. 328 പള്ളികളിൽ 290ലും ജനാഭിമുഖ കുർബാനയാണ് ക്രിസ്മസിന്റെ ഭാഗമായി നടന്നത്. പാതിരാ കുർബാന ഏകീകൃത രീതിയിൽ നിർബന്ധമായി നടത്തണമെന്ന വത്തിക്കാൻ നിർദേശമാണ് രൂപതയിലെ ഭൂരിഭാഗം വൈദികരും അനുസരിക്കാതിരുന്നത്.

ക്രിസ്മസ് ദിനത്തിനും സംഘർഷത്തിലും പോലീസ് കേസിലും അറസ്റ്റിലുമാണ് എറണാകുളം ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ അവസാനിച്ചത്. വത്തിക്കാൻ നിർദ്ദേശം തള്ളി ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ ചില വിശ്വാസികൾ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ജനാഭിമുഖ കുർബാന നടത്താനായിരുന്നു അതിരൂപത തീരുമാനം. എന്നാൽ കുർബാന തുടങ്ങിയപ്പോൾ ഏകീകൃത കുർബാന നടത്തണമെന്ന ആവശ്യം ഉയർത്തി ചില വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ വൈദികൻ കുർബാന നിർത്തി വെച്ചു. പിന്നീട് പൊലീസെത്തി ജനാഭിമുഖ കുർബാന തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനു ശേഷമാണ് തിരുക്കർമ്മങ്ങൾ തുടർന്നത്.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് രാവിലെയുള്ള കുർബാനയിൽ ഏതെങ്കിലും ഒന്നിൽ മാത്രമാകും ഏകീകൃത കുർബാനയെന്നാണ് അതിരൂപത അധികൃതർ അറിയിച്ചിരിക്കുന്നത്. തർക്കം തുടരുന്നതിനാൽ ക്രിസ്മസിനും എറണാകുളം സെ. മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളിയും അതിന്റെ കീഴിലുള്ള വടുതല തിരുഹൃദയ ദൈവാലയവും തുറന്നിട്ടില്ല. വൈദികരുടേയും വിശ്വാസികളുടേയും പിന്തുണയില്ലാതെ ബസലിക്ക തുറന്നാലുണ്ടാകുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top