പൂജ ഖേദ്കര്‍ ഐ.എ.എസ്. മുങ്ങി; പിരിച്ചുവിടാന്‍ സാധ്യത ഏറി

വ്യാജരേഖകള്‍ ഹാജരാക്കി ഐ.എ.എസ്. തരപ്പെടുത്തി എന്ന ആരോപണം നേരിടുന്ന പൂജ ഖേദ്കര്‍ അക്കാദമിയില്‍ ഹാജരാകാതെ മുങ്ങി. മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ കഴിഞ്ഞ ജൂണ്‍ 23 ന് റിപ്പോര്‍ട്ട് ചെയ്യണം എന്നായിരുന്നു യു.പി.എസ്.സിയുടെ അന്ത്യശാസനം. എന്നാല്‍, അവര്‍ ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങള്‍ മൂലം ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അവര്‍ അക്കാദമി അധികൃതരെ അറിയിച്ചു. പഴ്‌സണല്‍ മന്ത്രാലയവുമായി ആലോചിച്ച് നടപടികളിലേക്കു കടക്കുമെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി. അക്കാദമിയില്‍ ഹാജരാകാത്തത് സര്‍വീസില്‍ നിന്നു പുറത്താക്കാന്‍ ഉള്ള സാധ്യത വര്‍ധിപ്പിച്ചതായി ആണ് സൂചന.

2023 ബാച്ചിലെ ഐ.എ.എസ്. ട്രെയിനിയായ പൂജ ഖേദ്കര്‍ കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് പുനെ സബ് കലക്ടറായത്. പൂജ നിയമിതയായതിനു പിന്നാലെ കലക്ടറേറ്റിലെത്തി പ്രത്യേക മുറിയും സൗകര്യവും ഒരുക്കാന്‍ അവരുടെ പിതാവ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയതു വിവാദമായിരുന്നു. സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് വച്ച് പൂജ സഞ്ചരിച്ചതും മറ്റും ചീഫ് സെക്രട്ടറിക്കു ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൂജയുടെ യോഗ്യതയെക്കുറിച്ചും സംശയം ഉയര്‍ന്നത്.

കോടിക്കണക്കിനു രൂപയുടെ സ്വത്ത് ഉണ്ടായിട്ടും പ്രവേശന പരീക്ഷകളില്‍ ആനുകൂല്യം നേടാന്‍ പൂജ ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് പലവട്ടം സംഘടിപ്പിക്കുകയും അത് ഉപയോഗിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തത് എങ്ങനെയെന്നു കണ്ടെത്താന്‍ യു.പി.എസ്.സിയും മഹാരാഷ്ട്ര പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top