പുല്‍വാമ ആക്രമണം കേന്ദ്രസര്‍ക്കാരിന്റെ സൃഷ്ടിയെന്ന് ആന്റോ ആന്റണി; പാകിസ്ഥാന് ഈ ആക്രമണത്തില്‍ എന്ത് പങ്കെന്നും ചോദ്യം; പ്രസ്താവന സത്യപാൽ മാലിക്കിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: കശ്മീര്‍ പുൽവാമയിലെ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആന്റോ ആന്റണി എംപി. ജമ്മു കശ്മീർ മുൻ ഗവർണര്‍ സത്യപാൽ മാലിക്കിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആന്റോ ആന്റണിയുടെ പ്രസ്താവന. പുല്‍വാമ സംഭവത്തില്‍ പാകിസ്ഥാന് എന്ത് പങ്കെന്നാണ് കോണ്‍ഗ്രസ് എംപി ചോദിച്ചത്.
എംപിയുടെ വാക്കുകള്‍ ഇങ്ങനെ: “ഈ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലാണ് പുൽവാമ ആക്രമണം നടന്നത്. ജവാന്മാരെ എത്തിക്കേണ്ടത് ഹെലികോപ്റ്ററിലാണ്. ഇത്രയും ജവാന്മാരെ ഒരുമിച്ച് റോഡിലൂടെ കൊണ്ടുപോകാന്‍ അനുവാദമില്ല. ഇവരെ മനപൂര്‍വം അവിടേക്ക് വിടുകയും സ്ഫോടനമുണ്ടായി അവര്‍ മരിക്കുകയും ചെയ്തുവെന്ന് പറഞ്ഞത് അന്നത്തെ കശ്മീര്‍ ഗവര്‍ണറാണ്.”
“ജവാന്മാരുടെ മരണത്തിന് ഗവണ്‍മെന്റിന് ഉത്തരവാദിത്തമുണ്ടെന്നു പറഞ്ഞത് ബിജെപി നിയോഗിച്ച ഗവര്‍ണറാണ്.” ആന്റോ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവന വലിയ വിവാദമായി തുടരുകയാണ് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി അടക്കം ആന്റോ ആന്റണിക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here