പുല്‍വാമയില്‍ ഭീകരര്‍ക്കായി തിരച്ചില്‍; ഏറ്റുമുട്ടല്‍; രണ്ട് പേര്‍ ഒളിച്ചിരിക്കുന്നതായി സംശയം; സ്ഥലം വളഞ്ഞ് സുരക്ഷാസേന; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. നിഹാമ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കൻ കശ്മീരിലുള്ള നിഹാമയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചതിന് പിന്നാലെ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിരുന്നു.

പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി കരുതുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പോലീസും സുരക്ഷാസേനയും ഏറ്റുമുട്ടൽ സ്ഥലം വളഞ്ഞതായാണ് പോലീസ് വ്യക്തമാക്കിയത്.

സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ മാസം പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ശ്രീനഗറിലെ അഹമ്മദ്‌നഗര്‍ സ്വദേശി ഡാനിഷ് ഐജാസ് ഷെയ്ഖ് (34) എന്ന ഭീകരനാണ് അന്നു കൊല്ലപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top