വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍ കേരളത്തിലേക്കില്ല; ആദ്യ സര്‍വീസ് സെക്കന്തരാബാദ് – പുണെ റൂട്ടില്‍; കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ എത്തും
ഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ സര്‍വീസ് ആരംഭിക്കും. സെക്കന്തരാബാദ് – പുണെ റൂട്ടിലാണ് ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്ര നടത്തുക. ഈ റൂട്ടിലെ ശതാബ്ദി എക്‌സ്‌പ്രസിന് പകരമായാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നത്. യാത്രാ സമയം രണ്ട് മണിക്കൂറെങ്കിലും കുറയും. ആദ്യ ട്രെയിനിന്റെ റൂട്ട് വിവരം പുറത്തുവന്നതോടെ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ആദ്യ ഘട്ടത്തിൽ കേരളത്തിലേക്കില്ലെന്നും വ്യക്തമായി.
സൗകര്യപ്രദമായ യാത്ര ആസ്വദിക്കാന്‍ കഴിയുന്നതാണ് പുതിയ ട്രെയിന്‍. നീണ്ടുനിവർന്ന് കിടക്കാൻ കഴിയുന്ന തരത്തിലുള്ള സീറ്റുകൾ, ക്ലാസിക് വുഡൻ ഡിസൈൻ, ആംബിയന്റ് ഫളോർ ലൈറ്റിംഗ്, ടോപ്പ് ലൈറ്റുകൾ എന്നിവ കോച്ചുകളുടെ പ്രത്യേകതയാണ്. അപ്പർ ബർത്തുകളിലേക്ക് കയറാനും ഇറങ്ങാനും പടികളും ഉണ്ട്. ഇത് വൃദ്ധർക്കും സ്ത്രീകൾക്കും ഏറെ പ്രയോജനപ്പെടും. ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും ചേർന്നാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിക്കുന്നത്.
കേരളത്തിനായുള്ള മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഉടൻ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം – കോയമ്പത്തൂർ , കൊച്ചി – ബെംഗളൂരു റൂട്ടുകളായിരിക്കുമെന്നാണ് വിവരം. അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിച്ചേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here