അശ്രദ്ധമായി കാര്‍ ഓടിച്ചത് ചോദ്യം ചെയ്തു; ബൈക്ക് യാത്രക്കാരനെ ഔഡി ബോണറ്റില്‍ ഇട്ട് വലിച്ചിഴച്ചത് മൂന്ന് കിലോമീറ്റര്‍
മുംബൈ പൂനെയില്‍ ബൈക്ക് യാത്രികനെ ഔഡി കാര്‍ യാത്രികര്‍ മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു. അശ്രദ്ധയായി ഡ്രൈവ് ചെയ്തത് ബൈക്ക് യാത്രക്കാരനായ സക്കറിയ മാത്യു ചോദ്യം ചെയ്തതാണ് കാര്‍ യാത്രക്കാരെ പ്രകോപിപ്പിച്ചത്. കാര്‍ ഡ്രൈവർ കമലേഷ് പാട്ടീൽ (23), കൂട്ടാളികളായ ഹേമന്ത് മലാസ്‌കർ (26), പ്രതമേഷ് ദാരാഡെ (22) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
നിയന്ത്രണമില്ലാതെ വന്ന കാര്‍ ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്തതാണ് ഔഡി കാറില്‍ ഉള്ളവരെ പ്രകോപിപ്പിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് ടൗൺഷിപ്പിലാണ് തര്‍ക്കം നടന്നത്. ബൈക്കില്‍ കാര്‍ ഇടിച്ചപ്പോള്‍ ചോദ്യം ചെയ്ത സക്കറിയയെ കാര്‍ യാത്രക്കാര്‍ മര്‍ദിച്ചു. ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്ത് ഇടിക്കാനും ശ്രമിച്ചു. ഈ സമയത്താണ് സക്കറിയ ബോണറ്റിലേക്ക് വീണത്.
മൂന്ന് കിലോമീറ്ററില്‍ അധികമാണ് കാറില്‍ വലിച്ചിഴച്ചു എന്നാണ് പോലീസ് പറഞ്ഞത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ഉള്‍പ്പെടുത്തിയാണ് കാര്‍ യാത്രക്കാര്‍ക്ക് എതിരെ കേസ് എടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here